കക്ക ഇറച്ചി ഫ്രൈ

ചേരുവകള്‍

  • കക്ക ഇറച്ചി – 1 kg
  • തേങ്ങാ കൊത്തു – 1/2 കപ്പ്
  • ചുവന്നുള്ളി – 1 കപ്പ്
  • വെളുത്തുള്ളി – 1 തുടം
  • പച്ചമുളക് – 4 എണ്ണം
  • ഇഞ്ചി – 2 കഷ്ണം
  • കറിവേപ്പില – 2 തണ്ട്
  • മുളകുപൊടി – 2 ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍
  • കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍
  • ഏലക്കാപ്പൊടി – 1/4 ടീസ്പൂണ്‍
  • പെരുംജീരകം – 1/2 ടീസ്പൂണ്‍
  • ഗരംമസാല – 1 ടീസ്പൂണ്‍
  • ഉപ്പുപൊടി – ആവശ്യത്തിന്
  • കടുക് – 1 ടീസ്പൂണ്‍
  • വിനാഗിരി – 2 ടീസ്പൂണ്‍
  • വെളിച്ചെണ്ണ – 50 മില്ലി

തയ്യാറാക്കുന്ന വിധം

കട്ടു കളഞ്ഞു വൃത്തിയാക്കിയ കക്ക ഇറച്ചി വിനാഗിരി, ഉപ്പു എന്നിവ ചേര്‍ത്തു ചൂടുവെള്ളത്തില്‍ കഴുകി വൃത്തിയാക്കി വയ്ക്കുക. അതില്‍ മുളകുപൊടി, മഞ്ഞള്‍പൊടി, കുരുമുളകുപൊടി, ഏലക്കാപ്പൊടി, പെരുംജീരകം, ഗരംമസാല എന്നിവ ചേര്‍ത്തു ഇളക്കി വയ്ക്കുക.

കുക്കറില്‍ മസാലക്കൂട്ട് ചേര്‍ത്തു പുരട്ടി വച്ചിരിക്കുന്ന കക്ക ഇറച്ചി അല്പം വെള്ളം ഒഴിച് 3 വിസില്‍ വരെ വേവിക്കുക. അതിനുശേഷം ഒരു പാന്‍ അടുപ്പില്‍ വച്ചു വെളിച്ചെണ്ണ ചൂടാക്കി വറ്റല്‍ മുളക്, ചുവന്നുള്ളി അരിഞ്ഞത് , വെളുത്തുള്ളി അരിഞ്ഞത്, പച്ചമുളക് കീറിയത്, തേങ്ങാകൊത്തും, ഇഞ്ചി കൊത്തി അരിഞ്ഞത്, കറിവേപ്പില എന്നിവ വഴറ്റുക.അതിലേക്കു വേവിച്ചു വച്ചിരിക്കുന്ന കക്ക ഇറച്ചി ചേര്‍ത്തു നന്നായി ഇളക്കി ഫ്രൈ ആക്കുക.