വറുത്തരച്ച സ്രാവു കറി

വറുത്തരച്ച സ്രാവു കറിക്കുള്ള ചേരുവകള്‍

സ്രാവു മീന്‍ -500 ഗ്രാം
തേങ്ങ – അര കപ്പ്
മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
മുളക് പൊടി – 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് – 2 സ്പൂണ്‍
ഗരം മസാല – 1 സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1 സ്പൂണ്‍

ഇഞ്ചി ഒരു ചെറിയ കഷണം, വെളുത്തുള്ളി 3 എണ്ണം, കുടംപുളി ഇടത്തരം 3 കഷണം
വലിയമുളക്, ഉള്ളി, കറിവേപ്പില

തയ്യാറാക്കുന്ന വിധം

അടികട്ടിയുള്ള പാത്രം ചൂടാവുമ്പോള്‍ അതിലേക്ക് തേങ്ങ ചേര്‍ത്ത് വറുക്കുക, അതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞതും കറിവേപ്പിലയും, വെളുത്തിള്ളി അരിഞ്ഞതും, ഇഞ്ചി അരിഞ്ഞതും ചേര്‍ത്ത് മൂപ്പിക്കുക, ഗോള്‍ഡ് കളര്‍ അകുമ്പോള്‍ അതിലേക്ക് മല്ലിപ്പൊടി, മുളക് പൊടി, മഞ്ഞള്‍ പൊടി, മസാലപൊടി, കുരുമുളക് എന്നിവ ചേര്‍ത്ത് മുപ്പിക്കുക, ശേഷം അടുപ്പില്‍ നിന്നും പത്രം മാറ്റി തണുക്കുമ്പോള്‍ എല്ലാം മിക്‌സിയില്‍ അരച്ചെടുക്കുക അരക്കുമ്പോള്‍ അല്‍പ്പം വെളിച്ചെണ്ണ ചേര്‍ത്ത് അരക്കുക വെള്ളം ചേര്‍ക്കരുത്.


ഒരു മണ്‍ ചട്ടിയില്‍ അരക്കപ്പ് വെള്ളം, 4 പച്ച മുളക് അല്‍പ്പം മഞ്ഞള്‍പ്പൊടി,കുടംമ്പുളി, ഉപ്പ്, നന്നായി കഴുകയ മീന്‍ ( മീന്‍ അല്‍പ്പം വിനാഗിരി, ഉപ്പ് എന്നിവ ചേര്‍ത്ത് കഴുകി വൃത്തിയാക്കണം) എന്നിവ ചേര്‍ത്ത് തിളക്കുമ്പോള്‍ അരപ്പ് ചേര്‍ത്ത് പാത്രം മൂടി ഇടത്തരം തീയില്‍ 15 മിനിട്ട് വേവിക്കുക. അതിനുശേഷം ഒരു കടായി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച്, ഉള്ളി അരിഞ്ഞതും, വലിയമുളകും, കറിവേപ്പിലയും ചേര്‍ത്ത് താളിച്ച് ചേര്‍ക്കുക. തയ്യാറാക്കി ഒരു ദിവസത്തിനു ശേഷം ഈ കറി ഉപയേഗിക്കുക.