കൊഴുവ മീന്‍ പീര

ആവിശ്യമായ സാധനങ്ങള്‍:

കൊഴുവ മീന്‍ – മുക്കാല്‍ കിലോ
തേങ്ങ- അര മുറി
ഇഞ്ചി- ഒരു ചെറിയ കഷണം
പച്ചമുളക്- 5
കുടം പുളി- 3 ചുള
ചുവന്നുള്ളി- 4
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

  • മീന്‍ പാകത്തിന് ഉപ്പും മഞ്ഞള്‍, ഇഞ്ചി, കുടമ്പുളി എന്നീ ചേരുവകളും ചേര്‍ത്ത് വയ്ക്കുക. പച്ചമുളകും, തേങ്ങ ചിരകിയതും ഉള്ളിയും കറിവേപ്പിലയും കൂടി ചതച്ച് എടുത്ത് മീനില്‍ ചേര്‍ത്ത് പാകത്തിന് വെള്ളമൊഴിച്ച് വേവിച്ച് വാങ്ങുക. വെള്ളം വറ്റിക്കഴിയുമ്പോള്‍ അര ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ഒഴിച്ച് ഇളക്കി വാങ്ങുക.