ഫിഷ് കട്‌ലറ്റ്

ആവിശ്യമായ സാധനങ്ങള്‍:

ആവിശ്യമായ സാധനങ്ങള്‍:
250 ഗ്രാം ഉരുളക്കിഴങ്ങ് വേവിച്ചു ഉടച്ചത്
500 ഗ്രാം ഫിഷ് നെയ്മീന്‍ അല്ലെങ്കില്‍ കേര (ദശ കട്ടിയുള്ള ഏതുമീനും)
അല്‍പ്പം മഞള്‍പ്പൊടിയും 1 ടീസ്പൂണ്‍ കുരുമുളക് ഉപ്പും ചേര്‍ച്ച് ആവിയില്‍ വേവിച്ച് മുള്ളു മാറ്റി ഉടച്ചത്.
3 ടീസ്പൂണ്‍ വെളിചെണ്ണ
2 ടീസ്പൂണ്‍ അരിഞ്ഞ ഇഞ്ചി
1 ഇടത്തരം സവാള അരിഞ്ഞത്
4 പച്ചമുളക്, പൊടിപോലെ അരിഞ്ഞത്
3 അല്ലി വെളുത്തുള്ളി അരിഞ്ഞത്
ഉപ്പ് ആവശ്യത്തിന്
6 തണ്ട് മല്ലിയില, നന്നായി അരിഞ്ഞത്
കവറിങ്ങിനായി
1 മുട്ട, അടിച്ചത്
1 കപ്പ് ബ്രെഡ് പൊടി (ബ്രഡ് 5 കഷണം മിക്സിയില്‍ ഒന്ന് കറക്കി എടുക്കുന്നതാണ് നല്ലത്)
വറുക്കുന്നതിന്
500 മില്ലി വെളിച്ചെണ്ണ

ഉണ്ടാക്കുന്ന വിധം:

ഒരു പാനില്‍ എണ്ണ ചൂടാക്കി അതില്‍ അരിഞ്ഞ ഇഞ്ചി ചേര്‍ക്കുക. ഒരു മിനിറ്റ് ഫ്രൈ ചെയ്യുക. ഇതിലേക്ക് ഉള്ളിയും പച്ചമുളകും, വെളുത്തുള്ളി അരിഞ്ഞതും ചേര്‍ക്കുക. ഉള്ളി മൃദുവാകുന്നത് വരെ വഴറ്റുക.
ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക (മീന്‍ ഉപ്പ് ചേര്‍ത്ത് വേവിച്ചതിനാല്‍ ഉപ്പ് ശ്രദ്ധിച്ചു ചേര്‍ക്കുക. ഇതിലേക്ക് പൊടിച്ചുവെച്ച മീന്‍ , മല്ലിയില എന്നിവ ചേര്‍ക്കുക.

നന്നായി ഇളക്കി ഒരു മിനിറ്റ് വഴറ്റുക.
ചൂടില്‍ നിന്ന് നീക്കം ചെയ്യുക.
മീന്‍ മിശ്രിതം 2 ടേബിള്‍സ്പൂണ്‍ എടുത്ത് ചെറിയ വട്ടത്തില്‍ കൈവള്ളയില്‍ വട്ടത്തില്‍ അമര്‍ത്തി കട്ലറ്റ് ഉണ്ടാക്കുക.
രണ്ട് പാത്രങ്ങള്‍ എടുക്കുക. ഒന്നില്‍ അടിച്ച മുട്ടയും മറ്റൊന്നില്‍ ബ്രെഡ് നുറുക്കുകളും നിറയ്ക്കുക.
കട്ലറ്റ് മുട്ടയില്‍ മുക്കി ബ്രെഡ് നുറുക്കില്‍ ഉരുട്ടുക. മാറ്റിവെയ്ക്കുക.
ഇങ്ങനെ ഇണ്ടാക്കിയ കട്ലറ്റ് 2 ദിവസം വരെ ഫ്രിഡ്ജില്‍ വയ്ക്കാം, ആവശ്യമുള്ളപ്പോള്‍ വറുത്തെടുക്കാം.
ഡീപ്പ് ഫ്രൈ
നന്നായി ചൂടാകുന്നതുവരെ എണ്ണ ചൂടാക്കുക. ചൂടായ എണ്ണയില്‍ കട്ലറ്റ് ഇട്ട് മീഡിയം തീയില്‍ സ്വര്‍ണ്ണനിറം വരെ വറുത്തെടുക്കുക.